Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bayern

ജ​​ർ​​മ​​ൻ ബു​​ണ്ട​​സ് ലീ​​ഗ: ബ​​യേ​​ണ്‍ ബ്ലാ​​സ്റ്റ്

മ്യൂ​​ണി​​ക്ക്: പ​​ത​​റാ​​ത്ത ചു​​വ​​ടു​​മാ​​യി ഉ​​ൾ​​ക്ക​​രു​​ത്ത് വീ​​ണ്ടും പ്ര​​ക​​ടി​​പ്പി​​ച്ച് വി​​ൻ​​സ​​ന്‍റ് കോ​​ന്പ​​നി​​യു​​ടെ ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്ക്. ജ​​ർ​​മ​​ൻ ബു​​ണ്ട​​സ് ലീ​​ഗ​​യി​​ൽ ആ​​ദ്യ പ​​കു​​തി​​യി​​ൽ ഒ​​രു ഗോ​​ളി​​നു പി​​ന്നി​​ൽ നി​​ന്ന ബ​​യേ​​ണ്‍ ര​​ണ്ടാം പ​​കു​​തി​​യി​​ൽ എ​​തി​​രാ​​ളി​​ക​​ളാ​​യ ആ​​ർ​​ബി ലെ​​യ്പി​​സി​​ഗി​​നി​​ന്‍റെ വ​​ല കു​​ലു​​ക്കി​​യ​​ത് അ​​ഞ്ച് പ്രാ​​വ​​ശ്യം.

20-ാം മി​​നി​​റ്റി​​ൽ ഗോ​​ൾ വ​​ഴ​​ങ്ങി​​യ ബ​​യേ​​ണ്‍ 38 മി​​നി​​റ്റി​​നു​​ള്ളി​​ലാ​​ണ് അ​​ഞ്ച് ഗോ​​ളു​​ക​​ൾ മ​​ട​​ക്കി​​യ​​ത്. ഗോ​​ള​​ടി​​ച്ചും ഗോ​​ള​​ടി​​പ്പി​​ച്ചും ഒ​​ലീ​​സെ ഒ​​രി​​ക്ക​​ൽ കൂ​​ടി ക​​ളം വാ​​ണു. ബ​​യേ​​ണ്‍ നേ​​ടി​​യ അ​​ഞ്ചി​​ൽ മൂ​​ന്ന് ഗോ​​ളു​​ക​​ളുടെയും അ​​സി​​സ്റ്റ് ഒ​​ലീ​​സെ​​യു​​ടെ കാ​​ലി​​ൽ നി​​ന്നാ​​യി​​രു​​ന്നു. ഒ​​രു ഗോ​​ൾ താ​​രം നേ​​ടു​​ക​​യും ചെ​​യ്തു.

20-ാം മി​​നി​​റ്റി​​ൽ റൊ​​മു​​ലു കാ​​ർ​​ഡോ​​സോ​​യി​​ലൂ​​ടെ​​യാ​​ണ് ലെ​​യ്പ്സി​​ഗ് ബ​​യേ​​ണി​​നെ ഞെ​​ട്ടി​​ച്ച് ലീ​​ഡെ​​ടു​​ത്ത​​ത്. ര​​ണ്ടാം പ​​കു​​തി തു​​ട​​ങ്ങി 50-ാം മി​​നി​​റ്റി​​ൽ സെ​​ർ​​ജ് ഗ്നാ​​ബ്രി​​യാ​​ണ് ബ​​യേ​​ണി​​നു സ​​മ​​നി​​ല സ​​മ്മാ​​നി​​ച്ച​​ത്. 67-ാം മി​​നി​​റ്റി​​ൽ ഹാ​​രി കെ​​യ്ൻ ര​​ണ്ടാം ഗോ​​ളി​​ലൂ​​ടെ ബ​​യേ​​ണി​​നെ മു​​ന്നി​​ലെ​​ത്തി​​ച്ചു. പി​​ന്നീ​​ട് ആ​​റ് മി​​നി​​റ്റി​​നി​​ടെ ബ​​യേ​​ണി​​ന്‍റെ ശേ​​ഷി​​ച്ച മൂ​​ന്ന് ഗോ​​ളു​​ക​​ളും പി​​റ​​ന്നു. 82-ാം മി​​നി​​റ്റി​​ൽ ജോ​​നാ​​ത​​ൻ ഥാ, 85-ാം ​​മി​​നി​​റ്റി​​ൽ അ​​ല​​ക്സാ​​ണ്ട​​ർ പാ​​വ്ലോ​​വി​​ച്, 88ൽ ​​മൈ​​ക്ക​​ൽ ഒ​​ലീ​​സെ എ​​ന്നി​​വ​​രാ​​ണ് സ്കോ​​ർ ചെ​​യ്ത​​ത്.
18 മ​​ത്സ​​ര​​ത്തി​​ൽ​​നി​​ന്ന് 16 ജ​​യ​​വും ര​​ണ്ട് സ​​മ​​നി​​ല​​യും നേ​​ടി അ​​പ​​രാ​​ജി​​ത​​രാ​​യി 50 പോ​​യി​​ന്‍റു​​മാ​​യി ബ​​യേ​​ണ്‍ കി​​രീ​​ട​​ത്തി​​ലേ​​ക്ക് കു​​തി​​ക്കു​​ക​​യാ​​ണ്.

Latest News

Corehub Up